റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പിനെ തുടര്‍ന്നു സിറിയക്കുമേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള യു.എന്‍ രക്ഷാസമിതിയിലെ പ്രമേയം പാസായില്ല.

08:08 am 2/3/2017

download (1)
ന്യൂയോര്‍ക്: റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പിനെ തുടര്‍ന്നു സിറിയക്കുമേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള യു.എന്‍ രക്ഷാസമിതിയിലെ പ്രമേയം പാസായില്ല. രാസായുധം പ്രയോഗിച്ചുവെന്നു കണ്ടത്തെിയതിനത്തെുടര്‍ന്ന് യു.എസും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് കൊണ്ടുവന്ന പ്രമേയമാണ് റഷ്യയും ചൈനയും വീറ്റോ അധികാരം ഉപയോഗിച്ച് എതിര്‍ത്തത്.

രക്ഷാസമിതിയിലെ ഒമ്പത് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ റഷ്യക്കും ചൈനക്കും പുറമെ ബൊളീവിയയും എതിര്‍ത്തു.ഏഴാം തവണയാണ് സിറിയന്‍ സര്‍ക്കാറിനെ സംരക്ഷിക്കുന്നതിനായി റഷ്യ വീറ്റോ അധികാരം ഉപയോഗിക്കുന്നത്. 2014ലും 2015ലുമായി മൂന്നുതവണ സിറിയന്‍ സര്‍ക്കാര്‍ രാസായുധം

പ്രയോഗിച്ചതായി യു.എന്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
സമാധാനചര്‍ച്ചകള്‍ക്ക് തടസ്സമാകുമെന്നതിനാലാണ് എതിര്‍ത്തതെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ വ്യക്തമാക്കി.