റാഫാ സൂപ്പര്‍ സിംഗര്‍ സീസണ്‍ 1 ഓഡിഷന്‍ സമയം നീട്ടി നല്‍കി

07:16 am 3/6/2017


റാഫാ റേഡിയോ “Smule” എന്ന സംഗീത ആപ്പ് വഴി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സംഗീത മത്സരമായ “റാഫാ സൂപ്പര്‍ സിംഗര്‍ സീസണ്‍1ന്” മെയ് 25 ന് തുടക്കമായി.

മെയ് 25 മുതല്‍ ജൂണ്‍ 1 വരെയായിരുന്നു ഓഡിഷന്‍ റൗണ്ട് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി യുവജനങ്ങളുടെ അഭ്യര്‍ത്ഥനയെ മാനിച്ച് ഒരാഴ്ച കൂടി (ജൂണ്‍ 8 വരെ) ഗാനങ്ങള്‍ പാടി സമര്‍പ്പിക്കുവാനുള്ള സമയം നീട്ടി നല്‍കുവാന്‍ റാഫ മീഡിയ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. പരിപാടിക്ക് തുടക്കമായത് മുതല്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള യുവജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ധാരാളം യുവജനങ്ങള്‍ ഇപ്പോഴും ഗാനങ്ങള്‍ പാടി അയച്ചു കൊടുത്തുകൊണ്ടിരിക്കുന്നു. നിരവധി ആളുകളാണ് പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ട് നിത്യേന അധികൃതരെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. റാഫ റേഡിയോയുടെ ാൌഹല അക്കൗണ്ട് ആയ @ൃമളമൗെുലൃശെിഴലൃ സന്ദര്‍ശിച്ചാല്‍ പൊതുജങ്ങള്‍ക്കും ഓഡിഷന്‍ റൗഡിലെ മത്സരാര്‍ത്ഥികളുടെ ഗാനങ്ങള്‍ കേള്‍ക്കുവാനും പങ്കെടുക്കുവാനും സാധിക്കുന്നതാണ്. “നല്ലൊരു നാളെയെ കാത്തിരിപ്പു” എന്ന ഗാനമാണ് ഒഡിഷനായി മത്സരാര്‍ത്ഥികള്‍ പാടേണ്ടുന്ന ഗാനം.

3 റൗണ്ടുകള്‍ ആയിട്ടായിരിക്കും മത്സങ്ങള്‍ നടക്കുന്നത്. മത്സര റൗണ്ടുകളിലെ ഗാനങ്ങള്‍ റാഫ റേഡിയോയുടെ ഫേസ്ബുക് പേജില്‍ വരും ദിവസങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും.

വന്‍ പണ ചിലവില്‍ റിയാലിറ്റി ഷോകള്‍ നടത്തി മത്സരാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് ഗായകരെ കണ്ടുപിടിക്കുന്ന പ്രവണത നിലനില്‍ക്കുമ്പോളാണ് സാങ്കേതിക വിദ്യകളുടെ പുത്തന്‍ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് റാഫയുടെ വ്യത്യസ്തവും, പണച്ചിലവ് ഒട്ടുമേ ഇല്ലാത്തതുമായ സംഗീത മത്സരം. മറ്റൊരു പ്രത്യേകത, ലോകത്തിന്റെ ഏതു കോണിലും ഇരുന്നുകൊണ്ട് മത്സരിക്കാവുന്ന ലളിതമായ ഒരു സംഗീത മത്സരത്തില്‍ക്കൂടി കഴിവുള്ളവരെ കണ്ടെത്തി മുന്‍ നിരയിലേക്ക് കൊണ്ടുവരികയും അവരെക്കൊണ്ടു ഗാനങ്ങള്‍ പാടിപ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ കൂടി റിലീസ് ചെയ്തുകൊണ്ട് പൊതുജനത്തിന് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഈ വ്യത്യസ്ത രീതി അവലംബിച്ചിരിക്കുന്നത്.

റാഫയുടെ സുതാര്യവും ലളിതവുമായി ഈ ആശയത്തിന് സംഗീത മേഖലയിലെ പ്രമുഖരില്‍ നിന്നും പൊതു ജനങ്ങളില്‍ അഭിനന്ദന പ്രവാഹമാണ് നിത്യേന വന്നുകൊണ്ടിരിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു.

വിജയികളെ കാത്തിരിക്കുന്നത് റാഫാ മീഡിയ പുറത്തിറക്കാനിരിക്കുന്ന പുതിയ ഗാനങ്ങള്‍ പാടുവാനുള്ള അവസരങ്ങളാണ്.

െ്രെകസ്തവ എഴുത്തുപുര മീഡിയ ആണ് ഈ പരിപാടിയുടെ ന്യൂസ് പാര്‍ട്ണര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:
www.facebook.com/radiorafa | www.rafaradio.com