ഇന്ത്യക്ക് ഒരു മെഡൽ കിട്ടി

09:17 AM 18/08/2016


റിയോ ഡെ ജെനീറോ: വനിതകളുടെ 58 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ സാക്ഷി മാലിക്കാണ്​ ഇന്ത്യയുടെ മാനം കാത്തത്​. കിര്‍ഗിസ്താ​െൻറ ഐസുലു ടിന്‍ബെക്കോവക്കെതിരെ 8–5നായിരുന്നു 23കാരിയായ ഇന്ത്യൻ താരം വിജയിച്ചത്​.

ആദ്യ പിരീയഡില്‍ പിന്നിലായിരുന്ന സാക്ഷി രണ്ടാം പിരിയിഡിലാണ് കിര്‍ഗിസ്താന്‍ താരത്തിനെതിരെ തിരിച്ചു വന്നത്. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് സാക്ഷി.
sakshi-malik1

ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായ സാക്ഷി റെപ്പഷാജെ മൽസരത്തിലൂടെയാണ് ജേതാവായത്. ക്വാർട്ടറിൽ സാക്ഷിയെ തോൽപിച്ച റഷ്യൻ താരം വലേറിയ ഫൈനലിൽ കടന്നതോടെ സാക്ഷിക്ക് റെപ്പഷാജെയിലേക്ക് വഴിതെളിഞ്ഞു. റെപ്പഷാജെയുടെ ആദ്യ റൗണ്ടിൽ മംഗോളിയയുടെ ഒർഖോൺ പുറെഡോർജിനെ 12-3ന് തോൽപിച്ചതോടെയാണ് സാക്ഷി വെങ്കല പോരാട്ടത്തിന് യോഗ്യത നേടിയത്. സാക്ഷിക്ക് 12 പോയിന്‍റും മംഗോളിയൻ താരത്തിന് മൂന്ന് പോയിന്‍റും കിട്ടി.