റിയോഗ്രാന്റ് വാലി മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്‍ ദൈവാലയം കൂദാശ ചെയ്തു

09:30 am 2/11/2016

ബെന്നി പരിമണം
Newsimg1_26322407
ഓസ്റ്റിന്‍ : നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മ ഭദ്രാസനത്തിന്റെ കീഴില്‍ പുതുതായി രൂപീകൃതമായ റിയോ ഗ്രാന്റ് വാലി മാര്‍ത്തോമ്മ കോണ്‍ഗ്രിഗേഷന്‍ പണികഴിപ്പിച്ച ദേവാലയം കൂദാശ ചെയ്തു.

ഭദ്രാസനാധിപന്‍ അഭി. ഡോ. ഐസക് മാര്‍ ഫിലക്‌സിനോക്‌സ് എപ്പിസ്‌കോപ്പ കൂദാശ ചെയ്തു സമര്‍പ്പിച്ച ദേവാലയവും പാഴ്‌സനേജും നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മ സഭയുടെ സൗത്ത് ഓസ്റ്റിനിലെ പ്രഥമ ദേവാലയം ആണ്. വികാരി റവ. ജോണ്‍സണ്‍ ഉണ്ണിത്താന്‍, ഭദ്രാസന സെക്രട്ടറി റവ. ഡെന്നിസ് ഫിലിപ്പ്, റവ. ഡോ. ഫിലിപ്പ് വര്‍ഗീസ്, റവ. ഫിലിപ്പ് ഫിലിപ്പ്, റവ. ഡെന്നീസ് എബ്രഹാം സമീപ എക്യുമിനിക്കല്‍ ദേവാലയങ്ങളിലെ വൈദികരും പങ്കെടുത്ത ചടങ്ങില്‍ കോണ്‍ഗ്രിഗേഷന്‍ വിശ്വാസികള്‍ക്ക് അഭിമാനത്തിന്റെയും ദൈവത്തോടുളള കൃതജ്ഞതാ അര്‍പ്പണത്തിന്റെയും ധന്യനിമിഷങ്ങളായി മാറി.

ചുരുക്കം കുടുംബങ്ങള്‍ മാത്രമുളള കോണ്‍ഗ്രിഗേഷനില്‍ അംഗങ്ങളായവരുടെ അര്‍പ്പണബോധത്തിന്റെയും പ്രാര്‍ഥനയുടെയും ഫലമായാണ് വളരെ വേഗം ദേവാലയവും പാഴ്‌സനേജും പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചത്.

മാര്‍ത്തോമ മെക്‌സിക്കോ മിഷന്റെ ഒരു ഹബ് ആയി പുതുതായി പണികഴിപ്പിച്ച പാഴ്‌സനേജ് ഉപയോഗിക്കും. പി. ടി. എബ്രഹാം, ഡോ. ജോണ്‍ എബ്രഹാം, ഡോ. ചെറി ഏബ്രഹാം, സന്തോഷ് സ്കറിയ, റിജു ജോര്‍ജ്, ബിനോജ് മാത്യു തുടങ്ങിയവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.