റിസർവ്​ ബാങ്ക്​ ഗവർണർക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ

06:15 PM 5/3/2017
images
ന്യൂഡൽഹി: റിസർവ്​ ബാങ്ക്​ ഗവർണർ ഉൗർജിത്​ പട്ടേലിനെതിരെ ഇ-മെയിലിലുടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ. നാഗ്​പൂർ സ്വദേശി വൈഭവ്​ ബദ്ദാൽവർ എന്നയാളാണ്​ അറസ്​റ്റിലായത്​​. ഫെബ്രുവരി 23നായിുന്നു സംഭവം.

റിസർവ്​ ബാങ്ക്​ ഗവർണർ സ്ഥാനം രാജിവെച്ചില്ലെങ്കിൽ പ​േട്ടലിനെയും കുടുംബാംഗങ്ങളെയും വധിക്കുമെന്നായിരുന്നു ഭീഷണി. ആർ.ബി.​െഎ ജനറൽ മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്​ കേസെടുക്കുകയായിരുന്നു.

ബദ്ദാല്‍വര്‍ മറ്റാര്‍ക്കെങ്കിലും സമാനരീതിയില്‍ സന്ദേശമയച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് സൈബര്‍ ഡെപ്യൂട്ടി കമീഷണര്‍ അഖിലേഷ് കുമാര്‍ സിങ് പറഞ്ഞു. സാ​േങ്കതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ്​ ഇയാളെ അറസ്​റ്റ്​ ചെയ്​തതെന്നും അദ്ദേഹം അറിയിച്ചു. നാഗ്​പൂരിലെ കോടതിയിൽ ഹാജരാക്കിയ ബദ്ദാൽവറിനെ മാർച്ച്​ ആറ്​ വരെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു.

നേരത്തെ ബദ്ദാല്‍വറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.