മിസോറി: റോക്ക് ആൻറ് റോൾ ഇതിഹാസം ചക്ബെറി(90) അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംഗീതജ്ഞെന പ്രാദേശിക സമയം ഉച്ചക്ക് 12.40ഒാടെ അനക്കമില്ലാത്ത അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പൊലീസെത്തിയ ശേഷം 1.26ഒാടുകൂടിയാണ് മരണം സ്ഥീരീകരിച്ചത്.
അമേരിക്കയിലെ മിസോറിയിൽ സെൻറ് ലൂയിസിൽ 1926ലാണ് ചാൾസ് എഡ്വാർഡ് ആൻഡേഴ്സൺ ബെറി എന്ന ചക്ബെറി ജനിച്ചത്.
70 വർഷത്തോളം നീണ്ട സംഗീത ജീവിതത്തിൽ റോക്ക് ആൻറ് റോൾ സംഗീതജ്ഞൻ എന്ന നിലയിൽ ഇതിഹാസ തുല്യനായിരുന്നു ബെറി. 1984 സമഗ്ര സംഭാവനക്ക് ഗ്രാമി അവാർഡ് ലഭിച്ചിരുന്നു.

