09:33 am 19/4/2017
ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് രണ്ടാം ജയം. ബാംഗ്ലൂര്‍ 21 റൺസിന് ഗുജറാത്ത് ലയൺസിനെ തോൽപ്പിച്ചു. വിജയ ലക്ഷ്യമായ 214 റൺസ് പിന്തുടര്‍ന്ന ഗുജറാത്തിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 72 റൺസെടുത്ത മക്കല്ലത്തിന്‍റെ വിക്കറ്റ് നഷ്ടമായതാണ് വഴിത്തിരിവായത്.
നേരത്തെ 77 റൺസടിച്ച ക്രിസ് ഗെയ്‍ലും 64 റൺസ് നേടിയ വിരാട് കോലിയുമാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലെത്തിച്ചത്. ഗെയ്ൽ ട്വന്‍റി 20യിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി. 30 റൺസെടുത്ത ഹെഡും 38 റൺസെടുത്ത കേദാര്‍ ജാദവും അവസാന ഓവറുകളില്‍ മികച്ച പ്രകടനം നടത്തി. ഗെയ്‍ലിനെ പുറത്താക്കിയ മലയാളി താരം ബേസിൽ തമ്പി ഐ.പി.എൽ കരിയറിലെ ആദ്യ വിക്കറ്റ് നേടി. അഞ്ച് കളികളില്‍ നാലിലും തോറ്റ ഗുജറാത്ത് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു . ബാംഗ്ലൂര്‍ ആറാം സ്ഥാനത്താണ്.

