റോയ് വര്‍ഗീസ് ഒക്കലഹോമയില്‍ നിര്യാതയായി

08:33 pm 16/2/2017
– ഷാജി ജോര്‍ജ്
Newsimg1_15037778
കോട്ടയം മണര്‍കാട് നടുവിലേടത്ത് പരേതനായ വറുഗീസിന്റെയും റേച്ചലിന്റെയും മകന്‍ റോയ് വര്‍ഗീസ് (61) ഒക്ലഹോമയില്‍ നിര്യാതനായി. അരീപ്പറമ്പ് പെരിയോര്‍മറ്റം കുടുംബാംഗമായ സൂസന്‍ വര്‍ഗീസ് ആണ് ഭാര്യ. റ്റിഫിനി, ഷൈയ്‌ന, മൈക്കിള്‍ എന്നിവരാണ് മക്കള്‍. ഡോ. ജോര്‍ജ് വര്‍ഗീസ്, സാഷ മാണി, പരേതയായ കുഞ്ഞമ്മണി എന്നിവര്‍ സഹോദരങ്ങളാണ്.

17-നു വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ പൊതു ദര്‍ശനവും 6.30ന് മെമ്മോറിയല്‍ സര്‍വീസും ഒക്ലഹോമ സിറ്റി സെന്റ് തോമസ്സ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചു നടക്കും. സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് തോമസ്സ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് ചാപ്പല്‍ ഹില്‍ ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം നടത്തുന്നതുമാണ്.
MoreNews_62759.