ലക്കി കുര്യന്‍ എവര്‍ റോളിങ്ങ് ട്രോഫി ബിജു സൈമണ്‍ നേടി –

11:23 am 30/3/2017

പി.പി. ചെറിയാന്‍

Newsimg1_62724576
ഡാളസ്: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സണ്ടെസ്ക്കൂള്‍ പരീക്ഷയില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച ജോതം സൈമണിനും ലക്കി കുര്യന്‍ എവര്‍ റോളിങ്ങ് ട്രോഫി സമ്മാനിച്ചു.

മാര്‍ച്ച് 26 ഞായര്‍ ഡാളസ് സെന്റ് പോള്‍സ് ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ റവ.ഷൈജു പി. ജോണ്‍ ട്രോഫി നല്‍കി. സണ്ടെ സ്ക്കൂള്‍ സൂപ്രണ്ട് ബിന്ദു ജോസഫ്, ഇടവക ട്രസ്റ്റി ഉമ്മന്‍ ജോണ്‍ സെക്രട്ടറി ലിജു തോമസ് എന്നിവരും ഇടവകയിലെ മറ്റു സംഘടനാ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
സാമുവേല്‍ കുര്യന്‍ലാലി കുര്യന്‍ ദമ്പതികളുടെ മകന്‍ ലക്കി കുര്യന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ചതാണ് എവര്‍ റോളിങ്ങ് ട്രോഫി.

ഇവിടെ ജനിച്ചു വളര്‍ന്ന ബാബു പി സൈമണ്‍, ലിജി സൈസണ്‍ ദമ്പതികളുടെ മകനായ ജോതം സൈമണ്‍ മലയാള ഭാഷയില്‍ പ്രസംഗിക്കുന്നതിലും ഗാനങ്ങള്‍ ആലപിക്കുന്നതിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും, വാദ്യോപകരണങ്ങളിലും ഉന്നത നിലാവം പുലര്‍ത്തുന്ന ജോതം സൈമണ്‍ ഭാവി വാഗ്ദാനമാണ്.