ലക്‌സിംഗ്ടണ്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ക്ക് വന്‍ വിജയം

08:37 pm 9/3/2017

– പി.പി. ചെറിയാന്‍
Newsimg1_33368482
ലക്സിംഗ്ടണ്‍(മസ്സച്യൂസെറ്റ്സ്): മസ്സച്യൂസെറ്റ്സിലെ ചരിത്ര പ്രസിദ്ധമായ ലക്സിംഗ്ടണ്‍ ടൗണില്‍ നടന്ന പ്രാദേശീക തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് വന്‍വിജയം.മാര്‍ച്ച് 6 തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ നരെയ്ന്‍ ബാട്ടിയ, സണ്ണി ചന്ദ്ര, ദിനേഷ് പട്ടേല്‍, വിനീത കുമാര്‍, ഹേമ ഭട്ട്, വികാസ് കിങ്ങര്‍ എന്നിവരാണ് ടൗണ്‍ മീറ്റിങ്ങ് സീറ്റില്‍ വിജയികളായത്.ലക്സിംഗ്ടണ്‍ തിരഞ്ഞെടുപ്പില്‍ ഒരേ സമയം ഇത്രയും സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്നതു ആദ്യമായാണ്.

ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് ലക്സിംഗ്ടണിലുള്ള സജജയ് പഡക്കിയാണ്. സ്ക്കൂള്‍ കമ്മിററികളിലും ഇന്ത്യന്‍ വംശജര്‍ സ്വാധീനം ഉറപ്പിച്ചു.ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് ശക്തമായ മുന്നേറ്റം ഉണ്ടാക്കുവാന്‍ സഹായിച്ചവര്‍ക്ക് നരെയ്ന്‍ ബാട്ടിയ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ഈ വിജയം ആവര്‍ത്തിക്കുവാന്‍ എല്ലാവരും തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ വംശജര്‍ പ്രാദേശിക തലത്തില്‍ ഇത്രയും അധികം സീറ്റുകള്‍ കരസ്ഥമാക്കിയത് അമേരിക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ആദ്യ സംഭവമാണ്.