വാഷിംഗ്ടൺ: ലാപ്ടോപുമായി വിമാനത്തിന്‍റെ കോക്പിറ്റിലേക്ക് കയറാനൊരുങ്ങിയ യാത്രക്കാരൻ അറസ്റ്റിലായി. അമേരിക്കയിലെ ഹൊനോലുലു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലാപ്ടോപുമായി ഇയാൾ കോക്പിറ്റിന്‍റെ വാതിലിനടുത്ത് എത്തുകയും കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് വിവരം.
യാത്രക്കാരും വിമാനത്തിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അമേരിക്കൻ ഗതാഗത സുരക്ഷാ വകുപ്പാണ് ഈ വിവരം പുറത്തുവിട്ടത്.
മാർച്ചിൽ, അമേരിക്കയിലെ വിമാനങ്ങളിൽ ലാപ്ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി യാത്ര ചെയ്യുന്നതിന് ട്രംപ് ഭരണകൂടം വിലക്കേർപ്പടുത്തിയിരുന്നു. സുരക്ഷാകാരമങ്ങൾ മുൻ നീർത്തിയായിരുന്നു സർക്കാരിന്‍റെ ഈ നീക്കം.