10:30 AM 27/2/2017
നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ എണ്‍പത്തി ഒന്‍പതാമത് ഓസ്കര്‍ അവാര്‍ഡ് പ്രഖ്യാപനം സമാപിച്ചു. ബാറി ജെക്കിന്‍സ് സംവിധാനം ചെയ്‍ത മൂണ്‍ ലൈറ്റിനാണ് മികച്ച ചിത്രത്തിനുള്ള ഓസ്‍കര്‍.
നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. ലാലാ ലാന്‍ഡാണ് മികച്ച ചിത്രം എന്ന് അവതാരകന്‍ ആദ്യം തെറ്റായി പ്രഖ്യാപിക്കുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ സ്വീകരിച്ച ശേഷമാണ് സംഘാടകര്‍ മൂണ്‍ലൈറ്റിനാണ് പുരസ്‍കാരമെന്ന് തിരുത്തിയത്
മഞ്ചസ്റ്റർ ബൈ ദ സീ’യിലെ പ്രകടനത്തിന് കേയ്സി അഫ്ലക് മികച്ച നടനുള്ള പുരസ്കാരം നേടി.
മികച്ച നടി: എമ്മ സ്റ്റോൺ, ലാലാ ലാൻഡ്
മികച്ച സംവിധായകൻ: ഡെമിയൻ ഷസല്ല (ലാ ലാ ലാൻഡ്)
ലാ ലാ ലാൻഡിന് അഞ്ചാം പുരസ്കാരം
ലാ ലാ ലാന്‍റിന് ലഭിച്ച പുരസ്കാരങ്ങൾ
ഒറിജിനല്‍ സോങ്: സിറ്റി ഓഫ് സ്റ്റാര്‍സ്
ഛായാഗ്രാഹണം: ലൂയിസ് സാന്‍ഡ്‌ഗ്രെന്‍
പ്രൊഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ്
ഒറിജിനല്‍ സ്‌കോര്‍: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ്
മൂൺലൈറ്റിന് രണ്ട് പുരസ്കാരങ്ങൾ
മികച്ച അവലംബിത തിരക്കഥ -ബേരി ജെങ്കിൻസ്
മികച്ച സഹനടൻ – മഹർഷല അലി
മികച്ച അവലംബിത തിരക്കഥ: മൂൺലൈറ്റ്
മികച്ച തിരക്കഥ: കെന്നത്ത് ലോർഗൻ, മാഞ്ചസ്റ്റർ ബൈ ദ സീ