ലിച്ചി പേരു മാറ്റി

08.38 PM 02/05/2017

ലിച്ചി, രേഷ്‍മ, അന്ന- ഏതാണ് യഥാര്‍ഥ പേര്. അങ്കമാലി ഡയറീസില്‍ കട്ട പ്രേമം തുറന്നുപറഞ്ഞ സുന്ദരിയുടെ ആരാധകര്‍ക്ക് സംശയമാണ്. ലിച്ചിയെന്ന വിളി ഇഷ്‍ടമാണെങ്കിലും ഔദ്യോഗികമായി മറ്റൊരു പേര് സ്വീകരിച്ചിരിക്കുകയാണ്. അന്ന,- അതാണ് ഔദ്യോഗിക പേര്.
അന്ന എന്ന പേര് ഔദ്യോഗികമാക്കി കഴിഞ്ഞുവെന്ന് ലിച്ചി പറയുന്നു. അന്ന എന്നത് അടുപ്പമുള്ളവര്‍ വിളിക്കുന്ന പേരാണ്. ഇപ്പോള്‍ എറ്റവും അടുപ്പം പ്രേക്ഷകരോട് ആയതുകൊണ്ട് ഇതങ്ങ് ഔദ്യോഗികമാക്കി. നടനും സംവിധായകനുമായി വിജയ് ബാബു അടക്കമുള്ളവരുടെ പിന്തുണയുമുണ്ട് പേര് മാറ്റത്തിന്. പിന്നെ അന്ന എന്ന പേരിലൊരു നടിയുമില്ലല്ലോ അതുകൊണ്ട് അത്തരത്തിലൊരു ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്ന് ചിരിയോടെ അന്ന പറയുന്നു.
രണ്ടാമത്തെ സിനിമ ലാലേട്ടന്റെ നായികയായാണ് Dvdv. ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ്. ചിത്രികരണം അടുത്തമാസം ആരംഭിക്കും. ലാലേട്ടന്റെ നായികയാവുന്നതിന്റെ അമ്പരപ്പും ആശങ്കയും സന്തോഷവും ഇപ്പോഴും വിട്ടുപോയിട്ടില്ലെന്ന് അന്ന പറയുന്നു. അങ്കമാലിയുടെ സെറ്റ് പോലെയാകില്ലെന്ന് അറിയാം. എല്ലാവരും പരിചയ സമ്പന്നര്‍ അവര്‍ക്കിടയില്‍ തുടക്കക്കാരിയായി. ആ ആശങ്കയുണ്ട്. എങ്കിലും അഭിനയിച്ച് തകര്‍ക്കുമെന്ന് ലിച്ചി ഉറപ്പ് നല്‍കുന്നു.