ലിബിയൻ തീരത്ത് ബോട്ട് മുങ്ങി 97 അഭയാർഥികളെ കാണാതായി.

08:17 pm 14/4/2017

ട്രിപ്പോളി: ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. 23 അഭയാർഥികളെ ലിബിയൻ തീരസംരക്ഷണസേന രക്ഷപ്പെടുത്തി. കാണാതായവരിൽ 15 സ്ത്രീകളും അഞ്ചു കുട്ടികളും ഉൾപ്പെടുന്നതായി തീരസംരക്ഷണസേന അറിയിച്ചു.

വടക്കൻ ആഫ്രിക്കയിൽ നിന്നും പടിഞ്ഞാറൻ മെഡിറ്ററേനിയൻ വഴി യൂറോപ്പിലേക്ക് പുറപ്പെടുന്ന കുടിയേറ്റക്കാരിൽ നിരവധി പേരാണ് മരിക്കുന്നത്. കഴിഞ്ഞ വർഷം കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങിയുള്ള മരണ സംഖ്യ 5000 ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.