01:21 pm 23/4/2017
തലശ്ശേരി: ചലച്ചിത്രനിർമാതാവും ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻറുമായ ലിബർട്ടി ബഷീറിെൻറ തിയറ്ററുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഇതേത്തുടർന്ന് ബഷീറിെൻറ ഉടമസ്ഥതയിൽ തലശ്ശേരിയിലുള്ള തിയറ്ററുകളിൽ ഇന്നു മുതൽ പുതിയ റിലീസ് ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ക്രിസ്മസ് കാലത്ത് തിയറ്റർ അടച്ച് സമരം നടത്തിയതിെൻറ പേരിലാണ് ലിബർട്ടി ബഷീർ ഉൾപ്പെടെയുള്ളവരുടെ തിയറ്ററുകൾക്ക് പുതിയ ചിത്രങ്ങൾ നൽകുന്നത് സിനിമ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ നിർത്തിയത്.