06:06 pm 28/1/2017
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം സർക്കാറിന് വിട്ടു. സിൻഡിക്കേറ്റിൽ നടന്ന വോെട്ടടുപ്പിലൂടെയാണ് തീരുമാനം സർക്കാറിന് വിടാൻ തീരുമാനിച്ചത്. ലക്ഷ്മി നായർക്കെതിരെ നടപടി ആവശ്യപ്പെടുന്ന പ്രമേയം എന്ത് നടപടി വേണമെന്ന് സർക്കാറിന് തീരുമാനിക്കാമെന്നും പറയുന്നു.
ഉചിതമായ നടപടി വേണമെന്ന പ്രമേയത്തെ ഒമ്പത് പേർ അനുകൂലിച്ചു. ആറ് പേർ എതിർത്തു. അഞ്ച് കോൺഗ്രസ് അംഗങ്ങളും ഒരു സി.പി.െഎ അംഗവുമാണ് പ്രമേയത്തെ എതിർത്തത്. രണ്ട് അംഗങ്ങൾ വിട്ടു നിന്നു. ഒരു കോൺഗ്രസ് അംഗവും ലീഗ് അംഗവമാണ് വിട്ടു നിന്നത്.
ലോ അക്കാദമിയിലെ പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർഥികൾ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നും പ്രിൻസിപ്പൽ ലക്ഷ്മി നായർ സ്വജനപക്ഷപാതവും ക്രമക്കേടും നടത്തിയതായും സിൻഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു. ഇൗ ഉപസമിതി റിപ്പോട്ടിൻ മേലാണ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തീരുമാനമെടുത്തിരിക്കുന്നത്.