ആസ്​ട്രേലിയൻ ഒാപൺ :സെറീനക്ക്​ ചരിത്ര നേട്ടം.

06:07 pm 28/1/2017
download
മെൽബൺ: സഹോദരിമാരുടെ പോരാട്ടത്തിൽ സെറീനക്ക്​ ചരിത്ര നേട്ടം. ആസ്​ട്രേലിയൻ ഒാപൺ ഫൈനലിൽ മുതിർന്ന സഹോദരിയായ വീനസ്​ വില്യംസിനെ 6–4, 6–4 ന്​ തോൽപിച്ച്​ സെറീന കിരീടം ചൂടി. 22 ​ഗ്രാൻഡ്​സ്ലാം കിരീടം നേടിയ സ്​റ്റെഫി ഗ്രാഫി​െൻറ റെക്കോഡും സെറീന മറികടന്നു .ജയത്തോടെ സെറീന വീണ്ടും ഒന്നാം റാങ്കുകാരിയായി.

സെറീനയുടെ ഏാഴാം ആസ്ട്രേലിയന്‍ ഓപണ്‍ കിരീടം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ആഞ്ജലിക് കെര്‍ബറോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ​​​​സെറീന പരാജയപ്പെട്ടിരുന്നു.

2009ലെ വിംബിൾഡൺ ഫൈനലിന്​ ശേഷം ആദ്യമായി വില്യംസ്​ സഹോദരിമാർ നേരിട്ട്​ ഏറ്റുമുട്ടുന്നത്​. സെറീനയും വീനസും നേർക്കുനേർ വന്ന ഒമ്പതാം ഗ്രാൻഡ്​സ്ലാം ഫൈനലായിരുന്നു ഇത്. വീനസ് അവസാനമായി ഒരു പ്രധാന ടൂർണമെൻറി​െൻറ ഫൈനലിൽ കളിച്ചതും അന്നാണ്.