അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന്​ ബി.ജെ.പി പ്രകടന പത്രിക.

06:09 pm 28/1/2017
download (1)

ലഖ്​നോ​: അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന്​ ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിനായി മുന്നോടിയായി പുറത്തിറക്കിയ ബി.ജെ.പി പ്രകടന പത്രിക. ബി.ജെ.പി പ്രസിഡൻറ്​ അമിത്​ ഷായാണ്​ ബി.ജെ.പി പ്രകടന പത്രിക ഇന്ന്​ പുറത്തിറക്കിയത്​. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്​ രാമക്ഷേത്രം പണിയുമെന്നാണ്​ പ്രകടനപത്രികയിലെ പരാമർശം​. ഇതിനൊപ്പം നിരവധി വാഗ്​ദാനങ്ങളാണ്​ വോട്ടർമാർക്കായി ബി.ജെ.പി നൽകുന്നത്​. യു.പിയിലെ മുസ്​ലിം സ്​ത്രീകളോട്​ അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ്​ നടപടികൾ എടുക്ക​മെന്നും പത്രിക പുറത്തിറക്കി അമിത്​ ഷാ പറഞ്ഞു. മുത്തലാഖ്​ അടക്കമുള്ള വിഷയങ്ങളിലാവും ബി.ജെ.പി ഇൗ നിലപാട്​ സ്വീകരിക്കുക.

മറ്റു പ്രധാന വാഗ്​ദാനങ്ങൾ

കർഷകരുടെ വികസനം

വനിതകളുടെ ഉന്നമനം

അറവുശാലകൾ നിയന്ത്രിക്കും

കർഷകർക്ക് ജലസേചനത്തിനായി​ 20,000 രൂപ

അമൂൽ മാതൃകയിൽ ക്ഷീരകർഷകർക്കുള്ള കമ്പനി

അക്രമ സംഭവങ്ങളുണ്ടാവു​േമ്പാൾ പൊലീസ്​ 15 മിനിറ്റിനകം സംഭവ സ്ഥലത്ത്​ എത്താനുള്ള സംവിധാനം

ഖനി മാഫിയക്കെതിരെ പ്രത്യേക ദൗത്യ സേന

12ാം ക്ലാസ്​ വരെയുളള വിദ്യാഭ്യാസം സമ്പൂർണ്ണമായും സൗജന്യം

ഉന്നത വിദ്യാഭ്യാസത്തിനായി 10 പുതിയ യൂണിവേഴ്​സിറ്റികൾ

പാവങ്ങൾക്കായി ഗരീബ്​ കല്യാൺ കാർഡ്​

മുത്തലാഖ്​ വിഷയത്തിൽ മുസ്​ലിം സ്​ത്രീകൾക്ക്​ നീതി