ലൈംഗികാതിക്രമത്തിന്​ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ചു.

10:06 am 20/5/2017

തിരുവന്തപുരം: കൊല്ലത്തിലെ ഒരു ആശ്രമത്തിലെ അന്തേവാസിയാണ്​ പെൺകുട്ടിയുടെ ആക്രമണത്തിന്​ ഇരയായത്​​. ഇയാൾ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിൽസയിലാണ്​. ഗുരതരമല്ല ഇയാളുടെ പരിക്കെന്നും റിപ്പോർട്ടുകളുണ്ട്​.

കഴിഞ്ഞ ഏഴ്​ വർഷമായി പെൺകുട്ടിയെ പീഡിപ്പിക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നു. പെൺകുട്ടി പ്ലസ്​ വണിന്​ പഠിക്കു​േമ്പാൾ മുതൽ ഇയാൾ അപമര്യാദയായി പെരുമാറിയിരുന്നെന്ന്​ പൊലീസ്​ പറയുന്നു. ലൈംഗികാതിക്രമത്തിനുള്ള ശ്രമം നടത്തിയപ്പോഴാണ്​ പെൺകുട്ടി ഇയാൾക്കെതിരെ ആക്രമണം നടത്തിയത്​. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്​സോ നിയമപ്രകാരം പൊലീസ്​ ഇയാൾക്കെതിരെ കേസെടുത്തു. സംഭവുമായി ബന്ധപ്പെട്ട്​ പെൺകുട്ടിയുടെ അമ്മ കസ്​റ്റഡിയിലാണെന്ന്​ റിപ്പോർട്ടുകളുണ്ട്​. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്​ ഒത്താശ ഇവരാണെന്ന്​ പൊലീസ്​ പറഞ്ഞു.