ലോകഫുട്ബോളർ: മെസിക്കും റൊണാൾഡോയ്ക്കും വെല്ലുവിളി ഉയർത്തി ഗ്രീസ്മാൻ

04.09 PM 03/12/2016
fifawa_2711
ഈ വർഷത്തെ ഏറ്റവും മികച്ച ലോകഫുട്ബോളർക്കുള്ള ഫിഫയുടെ പുരസ്കാരത്തിനായുള്ള പോരാട്ടത്തിൽ ലാ ലിഗയിലെ സൂപ്പർ താരങ്ങളായ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും വെല്ലുവിളി ഉയർത്തി അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാൻ. പുരസ്കാരത്തിനായുള്ള മൂന്നു പേരുടെ ചുരുക്കപ്പട്ടികയിൽ മൂവരും ഇടംനേടി. 23 കളിക്കാരുടെ പട്ടികയാണ് മൂന്നായി ചുരുക്കിയത്.

പോർച്ചുഗലിനെ യൂറോകപ്പ് ചാമ്പ്യന്മാരാക്കുന്നതിലും റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും നിർണായക പങ്കുവഹിച്ച റൊണാൾഡോയ്ക്കാണ് ഏറ്റവുമധികം സാധ്യത കല്പിക്കുന്നത്. നിർഭാഗ്യവശാൽ ഇരുഫൈനലിലും ഗ്രീസ്മാന്റെ ടീം തോറ്റു. എന്നാൽ ഗ്രീസ്മാന്റെ കളിമികവ് ഉയർന്നു നിന്നു. ലാ ലിഗയിൽ ബാഴ്സലോണയെ കിരീടത്തിലേക്ക് നയിച്ച മെസി 26 ഗോളുകളും നേടി. അതോടൊപ്പം കോപ്പ അമേരിക്കൻ ഫുട്ബോളിൽ അർജന്റീനയെ ഫൈനൽവരെ എത്തിക്കുന്നതിലും നിർണായ പങ്കു വഹിച്ചു.