ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്‍ സൌത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തുന്നു

08:01 am 15/1/2017
Newsimg1_93305164
ജോഹനാസ്ബര്‍ഗ്ഗ്: ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍ വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനങ്ങള്‍ സൌത്ത് ആഫ്രിക്കയിലെ വിവിധ സ്ഥലങ്ങളായ ജോഹനാസ്ബര്‍ഗ്ഗ്, നെല്‍സ്പ്രിറ്റ്, മഫികെന്‍ഗ്, ഉംറ്റാറ്റ, കോക്സ്റ്റഡ് എന്നിവിടങ്ങളില്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ നടത്തപ്പെടുന്നു.

വിവിധ ധ്യാനരീതികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്‌നങ്ങള്‍, പ്രാര്‍ത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവും ആത്മീയ സന്തോഷവും നേടി മാതൃകാജീവിതത്തിലൂടെ തലമുറകള്‍ക്ക് നന്മ പകര്‍ന്നു നല്‍കാമെന്നു തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും 36 വര്‍ഷത്തെ കൌണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വ്വും പ്രാര്‍ഥനാജീവിതത്തിനു ആഴവും നല്‍കുന്നു.

സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിംഗിനു സൌകര്യമുണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജിജ്ജു (സൌത്ത് ആഫ്രിക്ക) – +27 730 735 735
Email: worldpeacemissioncouncil@gmail.com

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍