ലോക ബധിര വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെരുമ്പാവൂര്‍ സ്വദേശി അരുണ്‍ ഇസിദോര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

12.47 AM 15-06-2016
14.06 Arun Isidore
അമേരിക്കയില്‍ നടക്കുന്ന ലോക ബധിര വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ പെരുമ്പാവൂര്‍ സ്വദേശി അരുണ്‍ ഇസിദോര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. വാഷിംങ്ടണ്‍ ഡിസിയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുന്ന മൂന്ന് പേരില്‍ ഒരാളാണ് പെരുമ്പാവൂര്‍ കൂടാലപ്പാട് സ്വദേശി ഇസിദോര്‍-സെലിന്‍ ദമ്പതികളുടെ മകന്‍ അരുണ്‍ (26).
പരിമിത സാഹ്യചര്യങ്ങള്‍ക്കിടയിലും നിര്‍ധന കുടുംബത്തില്‍ ജനിച്ച അരുണ്‍ ഏറെ കഷ്ടതകള്‍ അനുഭവിച്ചാണ് ഇവിടെ വരെ എത്തിയത്. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായാ പിതാവിന്റെ തുഛമായ വരുമാനത്തിലാണ് അരുണ്‍ പഠിച്ചതും വളര്‍ന്നതും. സംസാര ശേഷിയും കേള്‍വി ശക്തിയുമില്ലാത്ത അരുണ്‍ മാണിക്യമംഗലം സെന്റ് കയര്‍ സ്‌കൂളില്‍ എസ്.എസ്.എല്‍.സിയും, തിരുവല്ല ബധിര വിദ്യാലയത്തില്‍ പ്ലസ്ടുവും തിരുവനന്തപുരം മിഷേലില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സും പാസായി. ഗുജറാത്ത്, കര്‍ണാടക, കേരളം, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍നിന്നും തിരഞ്ഞെടുക്കപെട്ടവരാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക ഇവര്‍ക്ക് ബെംഗളൂരു ഓള്‍ ഇന്ത്യ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് ദ് ഡെഫില്‍ പരിശീലനം നല്‍കും. കേരളത്തില്‍ നിന്നും ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച മൂന് പേരും മാണിക്കമംഗലം സെന്റ് ക്ലെയര്‍ ബധിര മൂക വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥികളാണ്. വാഷിംങ്ടണ്‍ ഡിസിയില്‍ അടുത്ത അഞ്ച്മുതല്‍ 16 വരെ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ അരുണ്‍ ഇസിദോറിനെ കൂടാതെ അങ്കമാലി കിടങ്ങൂര്‍ സ്വദേശി അഖില്‍ വര്‍ഗീസ്, കോട്ടയം സ്വദേശി പി.ജെ റോബിന്‍ എന്നിവരും പങ്കെടുക്കും.