ലോക മലയാളി ദിനം ജനുവരി ഏഴിന് ഹൂസ്റ്റണില്‍

06:44 pm 25/12/2016
Newsimg1_59820122
ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ 2017 ജനുവരി ഏഴിന് നടക്കുന്ന “ലോക മലയാളി ദിന’ പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

അന്നേദിവസം വൈകുന്നേരം 5.30-നു സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ സാമൂഹ്യ നേതാക്കളും, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ റീജിയന്‍ ഭാരവാഹികളും പങ്കെടുക്കുമെന്നു റീജിയന്‍ പ്രസിഡന്റ് പി.സി. മാത്യു അറിയിച്ചു.

കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള മതേതര സംഘടനകള്‍ ചെയര്‍മാന്‍ ജേക്കബ് കുരുവിള (കുടശനാട്)യുമായി 281 704 0035 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

ഈ പരിപാടിയുടെ സുഗമമായ നടത്തിപ്പിനും വിജയത്തിനുമായി എല്ലാ സഹൃദയരായ ജനങ്ങളുടേയും സഹായ സഹകരണങ്ങള്‍ പ്രസിഡന്റ് ഐ.കെ. ചെറിയാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.