7:32 am 5/6/2017
ലണ്ടൻ: ഐഎസിന്റെ ഒൗദ്യോഗിക വാർത്ത ഏജൻസിയായ അമഖ് ആണ് വാർത്ത പുറത്തുവിട്ടത്. ഭീകരാക്രമണത്തിൽ ഏഴു പേരെ കൊലപ്പെടുകയും 48 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
സ്ഫോടകവസ്തുക്കൾ ദേഹത്തുണ്ടെന്നു ഭീഷണിപ്പെടുത്തിയ ഭീകരർ ലണ്ടൻ ബ്രിഡ്ജിൽ ആളുകൾക്കിടയിലേക്ക് വാൻ ഓടിച്ചു കയറ്റിയും തൊട്ടടുത്ത മാർക്കറ്റിൽ കടന്ന് കുത്തിവീഴ്ത്തുകയും ആയിരുന്നു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു ദാരുണസംഭവം. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിരുന്നു.
എട്ടിന് പൊതുതെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് ബ്രിട്ടനെ നടുക്കിയ ആക്രമണം നടന്നത്. മേയ് 22ന് മാഞ്ചസ്റ്ററിൽ സംഗീതനിശയ്ക്കു ശേഷമുണ്ടായ ഐഎസ് ഭീകരാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. അതിനും ആഴ്ചകൾ മുന്പ് ലണ്ടനിൽ നാലു പേരുടെ മരണത്തിനിടയാക്കി മറ്റൊരു ഭീകരാക്രമണവും നടന്നിരുന്നു.