06:55 am 6/6/2017

ലണ്ടൻ: ലണ്ടൻ ഭീകരാക്രമണം നടത്തിയ രണ്ട് ഭീകരരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. കിഴക്കൻ ലണ്ടനിലെ ബാർകിംഗ് സ്വദേശികളായ ഖുറം ഭട്ട് (27), റാഷിദ് റെഡൗനെ (30) എന്നിവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ഇവരുടെ ചിത്രങ്ങളും പോലീസ് പ്രസിദ്ധീകരിച്ചു. പാക്കിസ്ഥാനിൽ ജനിച്ച ഖുറം ബ്രിട്ടീഷ് പൗരത്വം നേടിയ ആളാണ്.
ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 7 പേരാണ് കൊല്ലപ്പെട്ടത്. 36 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇവരിൽ 18 പേരുടെ നിലഗുരുതരമായി തുടരുകയാണ്. ലണ്ടൻ പാലത്തിലും ബറോ മാർക്കറ്റിലുമാണ് കത്തിധാരികൾ ആക്രമണം അഴിച്ചുവിട്ടത്.
