വടക്കാഞ്ചേരി കൂട്ടമാനഭംഗം: അന്വേഷണ സംഘത്തിനെതിരെ അനില്‍ അക്കര

10:53 am 25/11/2016
download (1)
തൃശൂര്‍: പൊലീസ് വടക്കാഞ്ചേരി പീഡനക്കേസ് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അനില്‍ അക്കര എം.എല്‍.എ. അതുകൊണ്ടാണ് മതിയായ തെളിവുണ്ടായിട്ടും കേസ് അന്വേഷിക്കാത്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രാഥമിക കാര്യങ്ങള്‍പോലും പരിശോധിക്കാതെ കേസ് അന്വേഷണം അവസാനിപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാനാണെന്നും പ്രതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിയും കൂട്ടാളികളും യുവതിയുമൊത്ത് നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്നുപറഞ്ഞ് യുവതിയുടെ ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയും ഫോട്ടോയും തെളിവായി സ്വീകരിച്ചിട്ടില്ളെന്നും നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ പണം ഈടാക്കിയെന്ന് യുവതി മൊഴി കൊടുത്തിട്ടുണ്ടെന്നിരിക്കേ ഇത് തെളിയിക്കാന്‍ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചിട്ടില്ളെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.

പ്രതികളെയും സാക്ഷികളെയും ചോദ്യം ചെയ്യാതെ തെളിവില്ളെന്ന് പറയുന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ അനുസരിച്ച് പ്രതികളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കുകയോ വേണം. ഇത് ചെയ്യാത്തത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. യുവതിയുടെ ഭര്‍ത്താവിന്‍െറ കേബിള്‍ സര്‍വിസ് മുളങ്കുന്നത്തുകാവ് സ്വദേശിക്ക് വിറ്റ പണം ജയന്തന് കടമായി നല്‍കിയെന്ന് പരാതിയിലുണ്ട്.

യുവതിയുടെ പരാതി തയാറാക്കിയ അഭിഭാഷകയുടെയും പൊലീസ് സ്റ്റേഷനിലെ സോഷ്യല്‍ വര്‍ക്കറുടെയും മൊഴിയെടുത്തിട്ടില്ല. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്‍െറ ഭാഗമായി സി.ഐ അയച്ച ഫയല്‍ തിരിച്ചയച്ചത് എന്തുകൊണ്ടെന്ന് ഗുരുവായൂര്‍ അസിസ്റ്റന്‍റ് കമീഷണറില്‍നിന്നും തെളിവെടുത്തിട്ടില്ല. സൗത് ഇന്ത്യന്‍ ബാങ്കിന്‍െറ തിരൂര്‍ ശാഖയില്‍ ജയന്തന്‍െറ അക്കൗണ്ടില്‍ യുവതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 50,000 രൂപ നിക്ഷേപിച്ചത് എന്തിനെന്ന് പരിശോധിച്ചില്ല. യുവതിയെ തട്ടിക്കൊണ്ടുപോയ പച്ച ടവേര കാര്‍ വടക്കാഞ്ചേരി ആര്‍.ടി.ഒയില്‍ രജിസ്റ്റര്‍ ചെയ്തതാണ്.

കേസ് ഒതുക്കിത്തീര്‍ത്ത ജയന്തന്‍െറ സുഹൃത്തും കൗണ്‍സിലറുമായ മധു അമ്പലപുരത്തിന്‍െറ അനന്തരവന്‍േറതാണ് ഈ വാഹനം. ഇപ്പോള്‍ വാഹനത്തിന്‍െറ നിറം മാറ്റി തേനിയിലെ അജ്ഞാത കേന്ദ്രത്തിലുണ്ട്. ഈ വാഹനം കസ്റ്റഡിയിലെടുത്തിട്ടില്ല -അനില്‍ ചൂണ്ടിക്കാട്ടി.
ജയന്തന്‍ പൊലീസ് സംരക്ഷണത്തില്‍ നഗരസഭാ യോഗത്തില്‍ പങ്കെടുത്തുവെന്നും ഇയാള്‍ കൊച്ചിയില്‍ ഒരു കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്ത് നടപടികളിലേക്ക് കടന്നില്ളെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് അനില്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതിയായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പി.എ. മാധവന്‍, വൈസ് പ്രസിഡന്‍റുമാരായ ജോസ് വള്ളൂര്‍, ജോസഫ് ടാജറ്റ്, ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത് എന്നിവരും പങ്കെടുത്തു.

അനില്‍ അക്കര എം.എല്‍.എയും വിവാദത്തില്‍

സി.പി.എം കൗണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തി അനില്‍ അക്കര എം.എല്‍.എയും വിവാദത്തില്‍. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് എം.എല്‍.എ രണ്ടുതവണ യുവതിയുടെ പേര് പറഞ്ഞത്.

എന്നാല്‍, മനപൂര്‍വമല്ളെന്നും യുവതി നല്‍കിയ പരാതിയുടെ പ്രസക്ത ഭാഗങ്ങള്‍ വായിക്കുന്നതിനിടെ പറഞ്ഞുപോയതാണെന്നും എം.എല്‍.എ പ്രതികരിച്ചു. നേരത്തേ, യുവതിയുടെ പേര് വെളിപ്പെടുത്തിയതിന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു.കോണ്‍ഗ്രസും ബി.