വടക്കാഞ്ചേരി പീഡനം; അന്വേഷണത്തിൽനിന്നും പേരാമംഗലം സിഐയെ മാറ്റി

01.59 AM 04/11/2016
Crime_760x400
തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽനിന്നും പേരാമംഗലം സിഐയെ മാറ്റി. പേരാമംഗലം സിഐ മണികണ്ഠനെയാണ് അന്വേഷണ ചുമതലയിൽനിന്ന് മാറ്റിയത്. ഇയാൾക്കു പകരം ഗുരൂവായൂർ എസിപി പി.എ ശിവദാസനാണ് അന്വേഷണ ചുമതല. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടേതാണ് ഉത്തരവ്. പേരാമംഗലം സിഐ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചിരുന്നു.