വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ 17 റൺസിന് തോൽപിച്ച് ഇന്ത്യ ജേതാക്കൾ.

09;11 pm 9/12/2016
images

ബാങ്കോക്ക്: വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ 17 റൺസിന് തോൽപിച്ച് ഇന്ത്യ ജേതാക്കൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഒാവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ പാകിസ്താന് ആറ് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

ട്വന്റി -20 ഏഷ്യാ കപ്പിൻെറ ആറാം സീസണാണിത്. ആറു തവണയും ഇന്ത്യ തന്നെയാണ് ജേതാക്കൾ. കൂടാതെ തുടർച്ചയായ 32 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുകയാണ് ഇന്ത്യൻ വനിതകൾ. പുറത്താകാതെ 73 റൺസെടുത്ത മിതാലി രാജ് ആണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.65 പന്തിൽ നിന്നും ഏഴ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു മിതാലിയുടെ ഇന്നിങ്സ്. അനം അമീൻ പാകിസ്താനായി രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിനിറങ്ങിയ പാകിസ്താൻെറ തുടക്കം നല്ലതായിരുന്നു. എന്നാൽ പിന്നിട് വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെടുകയായിരുന്നു. ബിസ്മ മഹ്റുഫ് (25) ആണ് പാക് നിരയിലെ ടോപ് സ്കോറർ. ഇന്ത്യൻ ബൗളർമാരിൽ എക്ത ബിഷ്ത് രണ്ട് വിക്കറ്റും ബാക്കിയുള്ളവർ ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി. 2004 മുതൽ 2008 വരെ 50 ഓവറായിരുന്നു ഈ ടൂർണമെന്റ് കളിച്ചിരുന്നത്. 2012ലാണ് ടൂർണമെൻറ് ആദ്യമായി ട്വൻറി-20യിലേക്ക് മാറ്റിയത്.