വനിതാ പൊലിസ് ഓഫിസറെ ആക്ഷേപിച്ച പ്രതി അറസ്റ്റില്‍

11:09 am 7/12/2016

പി. പി. ചെറിയാന്
unnamed (2)

ബ്രൂക്ക്‌ലിന്‍ (ന്യൂയോര്‍ക്ക്): ഓഫ് ഡ്യൂട്ടിയിലായിരുന്ന മുസ്‌ലിം വനിതാ പൊലിസ് ഓഫിസറേയും കൗമാര പ്രായക്കാരനായ മകനേയും പരസ്യമായി ആക്ഷേപിച്ച ക്രിസ്റ്റഫര്‍ നെല്‍സനെ(36) ന്യൂയോര്‍ക്ക് പൊലിസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് ബെ റിഡ്ജില്‍ വാഹനം പാര്‍ക്ക് ചെയ്ത കാറില്‍ ഇരിക്കുന്നതിനിടെ പതിനാറ് വയസുളള മകനെ ശല്യം ചെയ്യുന്നതു കണ്ട് പൊലിസ് ഓഫിസര്‍ പുറത്തിറിങ്ങി കാര്യം തിരക്കി. ഇതിനിടെ വനിതാ പൊലിസ് ഓഫിസറെ ഭീക്ഷണിപ്പെടുത്തുകയും വംശീയമായി

അധിക്ഷേപിക്കുകയും ചെയ്തതായി നെല്‍സനെതിരെ റജിസ്റ്റര്‍ ചെയ്ത പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഹൈജാബ് ധരിച്ചിരുന്ന വനിതാ പൊലീസ് ഓഫീസറുടെ കഴുത്തറക്കും എന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

ഈ സംഭവത്തില്‍ ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയൊ ശക്തമായി പ്രതിഷേധിച്ചു. ന്യൂയോര്‍ക്ക് പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡ്യൂട്ടിയിലായിരിക്കുന്ന 900 മുസ്‌ലിം ഓഫിസര്‍മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഉണ്ടെന്നും ഇവരെ യാതൊരു കാരണവശാലും വംശീയമായി അധിക്ഷേപിക്കുവാന്‍

അനുവദിക്കയില്ലെന്നും മേയര്‍ പറഞ്ഞു. നെല്‍സനെതിരെ ‘ഹേറ്റ് ക്രൈം’ വകുപ്പ് കൂടി ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്.