വനിതാ യൂത്ത് ബാസ്­ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ­യോങ്കേഴ്‌­സ് സെന്റ് തോമസ് പള്ളിയ്ക്ക് ഒന്നാം സ്ഥാനം

11:15am 21/7/2016

Newsimg1_18990285
ന്യൂയോര്‍ക്ക്: ജൂലൈ പതിനാറാം തിയതി ശനിയാഴ്ച നടന്ന വാശിയേറിയ വനിതാ യൂത്ത് ബാസ്­ക്കറ്റ്‌­ബോള്‍ ടൂര്‍ണമെന്റില്‍ യോങ്കേഴ്‌­സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌­സ് പള്ളി ഒന്നാം സ്ഥാനം നേടി. റിയാറോയ്, റെയ്‌­നാ റോയി, റെയ്‌­നാ രാജൂ, ജൂലിയ രാജൂ, സെറീനാ ജോര്‍ജ്ജ്, സാറാ ജോര്‍ജ്ജ്, ബെറ്റ് സി തോമസ്, ബെക്കി ഫിലിപ്പ്, ഷാരന്‍ ജോര്‍ജ് എന്നിവര്‍ ടീം അംഗങ്ങളായിരുന്നു.

യോങ്കേഴ്‌­സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌­സ് പള്ളിയിലേയും, യോങ്കേഴ്‌­സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌­സ് പള്ളി വികാരി വെരി റവ.ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌­കോപ്പാ ടീമിന് ട്രോഫി കൈമാറുകയും, ടീം അംഗങ്ങളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു. പി.ആര്‍.ഒ.കുര്യാക്കോസ് തര്യന്‍ അറിയിച്ചതാണിത്.