07:43 am 19/1/2017
പി. പി. ചെറിയാന്‍

ഡാലസ്: കിടങ്ങന്നൂര്‍ കോഴിമല പരേതരായ കെ.എം. മാത്യുവിന്റെയും ഏല്യാമ്മ മാത്യുവിന്റെയും മകന്‍ വര്‍ഗീസ് മാത്യു (ജോയിക്കുട്ടി, 62) ഡാലസില്‍ നിര്യാതനായി. ഗാര്‍ലന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് സ്കൂള്‍ ഡിസ്ട്രിക്ട് ഉദ്യോഗസ്ഥനായിരുന്നു. 1993ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം പ്രൊഫഷനല്‍ ഒപ്റ്റിക്കല്‍ സപ്ലൈ, ഡാലസ് മോര്‍ണിങ് ന്യൂസ് എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകാംഗമാണ്.
നാരങ്ങാനം കുന്നന്‍കുളത്ത് കുടുംബാംഗം സൂസനാണ് ഭാര്യ. മക്കള്‍ : ആശ- ജോബി (ഡാലസ്), അനീഷ്. കൊച്ചുമകള്‍ – ജിയ ജോബി. പൊതുദര്‍ശനം – ജനുവരി 20ന് വൈകിട്ട് 6 മുതല്‍ (സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച്, 1009 ബാര്‍ണീസ് ബ്രിഡ്ജ് റോഡ്, മസ്കിറ്റ്, ടെക്‌സസ് 75150). സംസ്കാര ശുശ്രൂഷ- ജനുവരി 21 ശനി രാവിലെ 10 മുതല്‍. തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂഹോപ്പ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ സംസ്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക് – അനീഷ് : 469 826 7429.
