വഴിവക്കിൽ ഉറങ്ങിക്കിടന്നിരുന്നവരുടെമേൽ വാഹനം പാഞ്ഞുകയറി നാലുപേർ കൊല്ലപ്പെട്ടു

02.27 PM 08/01/2017
car_0801

ലക്നോ: വഴിവക്കിൽ ഉറങ്ങിക്കിടന്നിരുന്നവരുടെമേൽ വാഹനം പാഞ്ഞുകയറി നാലുപേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് ലക്നോവിലെ ദാലിബാഗിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടമുണ്ടായത്. നാലുപേരും സംഭവസ്‌ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ആറുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണു സൂചന. പ്രദേശത്തെ ഒരു കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിനിരയായത്.
സംഭവത്തിനു ശേഷം കാർ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവർ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇവരിൽ രണ്ടുപേരെ നാട്ടുകാർ പിടികൂടി. ഇവരെ പോലീസിന് കൈമാറി. കാറിൽ ആകെ നാലുപേരായിരുന്നു ഉണ്ടായിരുന്നത്.