വാരണസിയിൽ തിക്കിലും തിരക്കിലും പെട്ട്​ 19 പേർ മരിച്ചു.

09:44 pm 15/10/2016
images (1)
ലക്​നൗ: ഉത്തർപ്രദേശിനടുത്ത്​ വാരണസിയിൽ തിക്കിലും തിരക്കിലും പെട്ട്​ 19 പേർ മരിച്ചു. മരിച്ചവരിൽ 15 സ്​ത്രീകളും 4 പുരുഷൻമാരും ഉൾപ്പെടുന്നു. സംഭവത്തിൽ നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. രാജ്​ഘട്ട്​ പാലത്തിനടുത്താണ്​ സംഭവം. വാരണസിയി​ലെ ആത്​മീയാചാര്യൻ ബാബ ജയ്​ ഗുരുദേവ്​ നടത്തിയ പരിപാടിക്കിടെയാണ്​ തിക്കും തിരക്കും അനുഭവപ്പെട്ടത്​.

പൊലീസും ഫയർ ഫോഴ്​സും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്​. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന്​ പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു. മരണപ്പെട്ട കുടുംബങ്ങൾക്ക്​ 2 ലക്ഷം രൂപയും മാരകമായി പരിക്കേറ്റവർക്ക്​ 50,000 രൂപയും ഉത്തർപ്രദേശ്​ മുഖ്യമന്ത്രി അഖിലേഷ്​ യാദവ്​ പ്രഖ്യാപിച്ചിട്ടുണ്ട്​.