03:08 pm 8/3/2017
പാലക്കാട്: വാളയാറിൽ സഹോദരിമാരുടെ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്നുമാറ്റി. സംഭവം അന്വേഷിച്ച വാളയാർ എസ്.െഎയെയാണ് അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയത്. മൂത്തകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ വൻ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
നാർക്കോട്ടിക് ഡി.വൈ.എസ്.പി എം.ജെ സോജെൻറ നേതൃത്വത്തിലുള്ള സംഘത്തിനാണ് പുതിയ അന്വേഷണചുമതല. ഇരു കുട്ടികളുടെയും മരണം സംബന്ധിച്ച വിവരങ്ങൾ ഇനി സോജെൻറ നേതൃത്വത്തിലുളള പുതിയ സംഘം അന്വേഷിക്കും. കൂടാതെ മൂന്നുദിവസത്തിനുള്ളിൽ മലപ്പുറം എസ്.പിക്ക് വാളയാറിലെ മൂത്ത കുട്ടിയുടെ മരണവുമായി ബന്ധെപ്പട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.