വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനെതിരെ കര്‍ശനനടപടി സ്വീകരിക്കും: ലോക്നാഥ് ബെഹ്റ.

09:04 am 13/10/2016
images
തിരുവനന്തപുരം: ഹര്‍ത്താല്‍ദിനത്തില്‍ അതിക്രമം തടയാന്‍ ഡി.ജി.ബി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനെതിരെ കര്‍ശനനടപടി സ്വീകരിക്കും. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ രാത്രി മുതല്‍ പട്രോളിങ്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങ് എന്നിവ ഏര്‍പ്പെടുത്തി. അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ യുക്തമായ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.