11:55 am 15/1/2017

വിജയ്യെ നായകനാകുന്ന സിനിമ നിര്‍മ്മിക്കാന്‍ ധനുഷ്. എ ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മ്മാണം ധനുഷ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഭാര്യാപിതാവ് കൂടിയായ രജനീകാന്ത് നായകനാകുന്ന പുതിയ സിനിമയും ധനുഷാണ് നിര്‍മ്മിക്കുന്നത്. പ രഞ്ജിത് സംവിധാനം ചെയ്യുന്ന കബാലി രണ്ട് ആണ് ധനുഷ് നിര്‍മ്മിക്കുന്നത്.
അതേസമയം വിജയ് നായകനായ ഭൈരവ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കീര്‍ത്തി സുരേഷ് ആണ് സിനിമയിലെ നായിക. ഭരതന് ആണ് ഭൈരവ സംവിധാനം ചെയ്തിരിക്കുന്നത്.
