വിജയ് മല്യയുടെ ട്വിറ്റർ, ഇ-മെയിൽ അക്കൗണ്ടുകൾ ഹാക്കർമാർ ചോർത്തി.

02:11PM 09/12/2016
download (1)
ന്യൂഡൽഹി: കോടികൾ കബളിപ്പിച്ച് രാജ്യംവിട്ട മദ്യ വ്യവസായി വിജയ് മല്യയുടെ ട്വിറ്റർ, ഇ-മെയിൽ അക്കൗണ്ടുകൾ ഹാക്കർമാർ ചോർത്തി. തന്‍റെ ട്വിറ്ററിലൂടെയാണ് മല്യ ഹാക്കിങ് വാർത്ത പുറത്തുവിട്ടത്.

ട്വിറ്റർ, ഇ-മെയിൽ അക്കൗണ്ടുകളിൽ കടന്നുകയറിയ ഹാക്കർമാർ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങളാണ് പുറത്തുവിട്ടത്. ഇതിൽ മല്യ രഹസ്യമായി സൂക്ഷിക്കുന്ന പാസ് വേഡുകൾ, മേൽവിലാസങ്ങൾ, ഫോൺ നമ്പറുകൾ എന്നിവ ഉൾപ്പെടും.

‘ലീജിയൻ’ എന്ന് പേരിലുള്ളവരാണ് വിവരങ്ങൾ ചോർത്തിയതെന്നും തന്നെ ബ്ലാക്മെയിൽ ചെയ്യുകയാണ് ചോർത്തിയവരുടെ ലക്ഷ്യമെന്നും വിജയ് മല്യ ട്വീറ്റ് ചെയ്തു.