01:04 pm 24/3/2017
ന്യൂഡൽഹി: ചികിത്സക്കായി വിദേശത്തായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തി. ഇന്നു രാവിലെയാണ് അവർ ഡൽഹിയിൽ എത്തിയത്. അതേസമയം, അവരുടെ അസുഖം സംബന്ധിച്ചോ എവിടെയായിരുന്നു ചികിത്സക്കു പോയതെന്നോ ഉള്ള കാര്യങ്ങളിൽ വ്യക്തതയില്ല. അമേരിക്കയിലേക്കാണ് സോണിയ ചികിത്സ തേടിപ്പോയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.