വിദ്യാര്‍ഥികള്‍ക്ക് മതപരമായ പ്രാര്‍ത്ഥകള്‍ക്ക് അനുമതി, സെനറ്റ് നിയമം പാസാക്കി

7:39 pm 6/4/2017

– പി.പി. ചെറിയാന്‍


ഫ്‌ളോറിഡ: വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് അവരവരുടെ മാതാചാരമനുസരിച്ചുള്ള പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനും, സന്ദേശം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശം പുനസ്ഥാപിച്ചുകൊണ്ട് ഫ്‌ളോറിഡ സെനറ്റ് നിയമം പാസാക്കി.

വിദ്യാലയങ്ങളില്‍ നിഷിധമായിരുന്ന അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിനുള്ള ബില്‍ 13-നെതിരേ 23 വോട്ടുകള്‍ക്കാണ് പാസായത്. വിദ്യാര്‍ഥികളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നതാണു ഈ ബില്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്നു അവതാരകന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡെന്നിസ് ബാക്‌സിലി പറഞ്ഞു.

ബില്ലിന് അംഗീകാരം ലഭിക്കുന്നതിലൂടെ ഫ്‌ളോറിഡയിലെ പബ്ലിക് സ്കൂളുകളില്‍ ക്ലാസ് സമയങ്ങളില്‍ മതപരമായ പ്രാര്‍ഥനകള്‍ നടത്തുന്നതിനും ചെറിയ പ്രാര്‍ഥാ ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുന്നതിനും, വിവിധ പരിപാടികള്‍ പ്രാര്‍ഥനയോടുകൂടി ആരംഭിക്കുന്നതിനും കഴിയുമെന്ന് സെനറ്റര്‍ പറഞ്ഞു. മതചിഹ്നങ്ങള്‍ ആലേഖനം ചെയ്ത ആഭരണങ്ങള്‍ (ക്രോസ്) ധരിക്കുന്നതിനും ബില്‍ അനുമതി നല്‍കുന്നു.

മതസ്വാതന്ത്ര്യത്തിനു അനുയോജ്യമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളുടെ നേരേയുള്ള പീഡനം, വിവേചനം തുടങ്ങിയവയില്‍ നിന്നു വിദ്യാര്‍ഥികള്‍ക്കു സംരക്ഷണം ലഭിക്കണം എന്നുള്ളതും ബില്ലിന്റെ പ്രത്യേകതയായി ചൂണ്ടികാണിക്കപ്പെടുന്നു.

ഫ്‌ളോറിഡ സംസ്ഥാനത്ത് ഇതുവരെ നിഷിധമായിരുന്ന അവകാശങ്ങള്‍ പുനസ്ഥാപിച്ചതില്‍ വിദ്യാര്‍ഥികളോടൊപ്പം മാതാപിതാക്കളും സന്തുഷ്ടരാണ്.