വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഗോഡ്സെ തീയേറ്ററുകളിലേക്ക്.

07:16 am 7/1/2017
images (2)
ആദ്യമധ്യാന്തത്തിനു ശേഷം ഷെറി തിരക്കഥയെഴുതി ഷൈജു ഗോവിന്ദനുമായി ചേര്‍ന്ന് സംവിധാനം ചെയ്‍ത ഗോഡ്സെ ജനുവരി ഏഴിന് തീയേറ്ററിലെത്തും. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ശ്രദ്ധ നേടിയ ശേഷമാണ് ഗോഡ്സെ തീയേറ്ററുകളിലേക്ക് എത്തുന്നത്. അറുപതോളം തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

ഗാന്ധിയന്‍ കഥാപാത്രമായാണ് വിനയ് ഫോര്‍ട് സിനിമയില്‍ അഭിനയിക്കുന്നത്. ആകാശവാണിയിലെ ഗാന്ധിമാര്‍ഗം എന്ന പ്രോഗ്രാമിന്റെ അവതാരകനാണ് ഹരിശ്ചന്ദ്രന്‍. ഗാന്ധിജിയുടെ ആദര്‍ശങ്ങളിലും ജീവിതത്തിലും ആകൃഷ്‍ടനാകുന്ന കഥാപാത്രമാണ് ഹരിശ്ചന്ദ്രന്‍. മൈഥിലി, ജോയ് മാത്യു, മാമുക്കോയ, ഇന്ദ്രന്‍സ്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും സിനിമയില്‍ വേഷമിടുന്നു.