വിന്‍സണ്‍ എം. പോള്‍ മുഖ്യവിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു

03:40pm 6/5/2016

1462507354_1462507354_Vinson-M-Paul
തിരുവനന്തപുരം: സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണറായി വിന്‍ഷണ്‍ എം. പോള്‍ ചുമതലയേറ്റു. രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സിബി മാത്യൂസ് വിരമിച്ച ഒഴിവിലേക്കാണ് വിന്‍സണ്‍ എം. പോളിനെ നിയമിക്കുന്നത്.
മുന്‍ വിജിലന്‍സ് ഡയറക്ടറായ വിന്‍സണ്‍ എം. പോള്‍ ബാര്‍ കോഴ കേസില്‍ കോടതിയില്‍ നിന്നേറ്റ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് വിരമിക്കാന്‍ ഒരു മാസം ശേഷിക്കേ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. വിന്‍സണ്‍ എം. പോള്‍ അടക്കം വിവരാവകാശ കമ്മീഷനിലെ ആറു പേരുടെ നിയമനത്തേകയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എതിര്‍ത്തിരുന്നു. കമ്മിഷനിലേക്ക് രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ തള്ളിക്കയറ്റുന്നതിലായിരുന്നു എതിര്‍പ്പ്.