08:44 am 13/4/2017
വാരണാസി: ജെറ്റ് എയർവെയ്സിന്‍റെ വിമാനത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കി. ഡൽഹിയിലെ ഖജുരാവോയിൽ നിന്ന് വിമാനം പറന്നുയരുന്നതിനിടെയാണ് സംഭവം. ജെറ്റ് എയർവെയ്സിന്‍റെ 9ഡബ്ല്യു 2423 വിമാനമാണ് തിരിച്ചിറക്കിയത്.
വിമാനം യാത്രായോഗ്യമല്ലെന്നും തകരാറുകളുണ്ടെന്നും സർവീസ് റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. വിമാനത്തിന്‍റെ വലതുഭാഗത്തെ എൻജിന്‍റെ മൂന്നു ബ്ലേഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവ സമയത്ത് 50ലേറെ യാത്രക്കാർ വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നു. ഖജുരാവോയിൽ നിന്ന് വാരണാസിയിലെത്തേണ്ട വിമാനമാണ് തകരാറിലായത്. സർവീസ് റദ്ദാക്കിയതിനെത്തുടർന് 150ലേറെ യാത്രക്കാരാണ് വാരണാസി വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇതിൽ ഏറെപ്പേരും വിദേശയാത്രക്കായുള്ളവരായിരുന്നു.
അതേസമയം, പ്രശ്നത്തിനു ശേഷമുള്ള നടപടികൾ സംബന്ധിച്ച് വിമാനത്താവള അധികൃതർ നൽകുന്ന വിവരങ്ങൾ തൃപ്തികരമല്ലെന്ന് യാത്രക്കാർ വ്യക്തമാക്കി. പകരം സർവീസ് എപ്പോഴാണ് നടത്തുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും യാത്രക്കാർ പറഞ്ഞു.