വിമാനയാത്രയില്‍ ലാപ്‌ടോപിന് നിരോധനമേര്‍പ്പെടുത്തിയേക്കുമെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി.

07:06 pm 29/5/2017

വാഷിങ്ടണ്‍: വിമാനയാത്രയില്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കും ലാപ്‌ടോപ് കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏര്‍പ്പെടുത്താനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് ജോണ്‍ കെല്ലി വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടി.

കഴിഞ്ഞ മാര്‍ച്ചില്‍ 10 രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഇലക്ട്രോണിക് വസ്തുക്കള്‍ കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇലക്ട്രോണിക്ക് വസ്തുക്കള്‍ വിമാനയാത്രയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക എന്ത് തീരുമാനം സ്വീകരിച്ചാലും ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് സഹകരിക്കേണ്ടി വരുമെന്ന് യുണെറ്റഡ് എയര്‍ലൈന്‍സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഓസ്‌കാര്‍ മുണോസ് പറഞ്ഞു.