വിമാനയാത്രാ ചെലവ് വർധിക്കുന്നു

01.46 PM 11/11/2016
flight_1111
ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ വിമാനയാത്രയ്ക്കും ചെലവേറുന്നു. വിമാനയാത്രകൾക്ക് ലെവി ഏർപ്പെടുത്താൻ തീരുമാനിച്ചതോടെയാണ് പണ ചെലവ് വർധിക്കുന്നത്.

പ്രാദേശികതലത്തിൽ വിമാന സർവീസുകൾ വർധിപ്പിക്കുന്നതിനുവേണ്ടിയാണ് ലെവി ഏർപ്പെടുത്തുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. പ്രധാന റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങൾ 8500 രൂപയാണ് ലെവിയായി ഒടുക്കേണ്ടതെന്ന് വ്യോമയാന സെക്രട്ടറി അറിയിച്ചു. 1500ൽ അധികം കിലോമീറ്ററുകൾ സഞ്ചരിക്കുന്ന വിമാനങ്ങളാണ് ഈ ചെലവ് വഹിക്കേണ്ടത്. ഇതോടെ ഒരാളുടെ യാത്രാചെലവിൽ 60 രൂപ വർധനവുണ്ടാകും.

കൂടാതെ, 1000 കിലോമീറ്റർ വരെയുള്ള വിമാന സർവീസുകൾ 7500 രൂപ അധികമായി ഒടുക്കണം. ഇതും യാത്രക്കാരന്റെ പോക്കറ്റിൽനിന്നു തന്നെയാവും വിമാനക്കമ്പനികൾ ഈടാക്കുന്നത്.