വിലങ്ങുവെച്ചു കോടതിയില്‍ ഹാജരാക്കിയ വനിത രക്ഷപ്പെട്ടു

09:49 am 8/12/2016

– പി.പി. ചെറിയാന്‍
Newsimg1_84311907

ഷിക്കാഗോ: വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയ വിവിയന്‍ മക്ക്‌ഗെ (31) പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. നവംബര്‍ 6 ചൊവ്വാഴ്ച 11.30ന് മോഷണകേസ്സില്‍ പിടിക്കപ്പെട്ട വിവിയനെ കോടതിയില്‍ ഹാജരാക്കാനായിരുന്നു കൊണ്ടുവന്നത്. കോര്‍ട്ട് റൂമിന്റെ പുറകിലേക്ക് മാറിയ പ്രതി കൈയ്യില്‍ നിന്നും വിലങ്ങ് ഉരിഞ്ഞു മാറ്റി താഴെവച്ചതിനുശേഷമാണ് അപ്രത്യക്ഷമായത്.

വെള്ളിയാഴ്ചായിരുന്നു വിവിയനെ പിടികൂടി ജയിലില്‍ അടച്ചത്. കോടതിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിക്കു വേണ്ടി പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു. വിവിയന്റെ കൈയില്‍ മാരകായുധങ്ങളോ തോക്കോ ഇല്ലെന്നും പൊതു ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും ഷെറിഫ് ഓഫീസ് അറിയിച്ചു. ഇവരുടെ പേരില്‍ മറ്റു കേസ്സുകള്‍ ഒന്നും ഇല്ലെന്നും എത്രയും വേഗം പിടികൂടാന്‍ കഴിയും എന്നുമാണ് പൊലീസ് കരുതുന്നത്.

വളരെയധികം സുരക്ഷാ സന്നാഹമുള്ള കോടതിയില്‍ ഹാജരാക്കിയ പ്രതി, എങ്ങനെ വിലങ്ങൂരി രക്ഷപ്പെട്ടു എന്നതാണ് പൊലീസിനെ കുഴക്കുന്ന വലിയ പ്രശ്‌നം.