09:35am 09/04/2016

വത്തിക്കാന്‍: കുടുംബജീവിതം സംബന്ധിച്ച പാപ്പയുടെ നിര്‍ദേശങ്ങളടങ്ങുന്ന രേഖകള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. കത്തോലിക്കാ സഭയിലെ വിവാഹമോചിതരോടും പുനര്‍വിവാഹം ചെയ്തവരോടും അനുകമ്പ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനംചെയ്തു. പുനര്‍വിവാഹിതരും വിവാഹമോചിതരും സമൂഹത്തിനു മുന്നില്‍ കുറ്റംചെയ്തവരല്ല. വിശ്വാസത്തിനെതിരല്ല വിവാഹമോചനവും പുനര്‍വിവാഹവും. ഓരോ രാജ്യവും അവരവരുടെ സംസ്കാരങ്ങള്ക്കനുസരിച്ചാവണം സഭാതത്ത്വങ്ങള്‍ വ്യാഖ്യാനിക്കേണ്ടത്. കുടുംബബന്ധങ്ങളിലെ ആധുനിക യാഥാര്‍ഥ്യങ്ങള്‍ സഭ തിരിച്ചറിയണമെന്നും പാപ്പ ചൂണ്ടിക്കാട്ടി. കുടുംബജീവിതം, വിവാഹം, ഗര്‍ഭനിരോധം, കുട്ടികളെ വളര്‍ത്തല്‍ എന്നീ വിഷയങ്ങളെക്കുറിച്ച് പോപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളും രേഖകളിലുണ്ട്.
