വിശ്വ ഭാഗവത പ്രയാഗ് ലോകമെമ്പാടും നടക്കുന്നു

10:46 am 25/11/2016

– സന്തോഷ് പിള്ള
Newsimg1_58649198
2012ല്‍ തുടക്കം കുറിച്ച വിശ്വ ഭാഗവത പ്രയാഗിന്റെ അഞ്ചാമത്തെ യജ്ഞം ഈ മാസം 19 മുതല്‍ അമേരിക്ക, യുറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ നടന്നുവരുന്നു. അമേരിക്കയിലെ, ഹൂസ്റ്റണ്‍, ഡാള്ളസ്സ്, ഫ്‌ലോറിഡ, വാഷിംഗ്ടണ്‍, ഷിക്കാഗോ, ന്യൂജേഴ്‌സി എന്നീ സ്ഥലങ്ങളില്‍ ശ്രീമദ് ഭാഗവത സപ്താഹം നടന്നുകൊണ്ടിരിക്കുന്നു.

വിശ്വ പ്രേമത്തിന്‍റെ സന്ദേശം പരത്തുന്ന ഭാഗവത പാരായണം, ഒരു വേദിയില്‍ അവസാനിക്കുമ്പോഴേക്കും മറ്റൊരു വേദിയില്‍ തുടങ്ങിയിരിക്കുന്നതുകൊണ്ട് ഭാഗവതത്തിലെ ശ്ലോകങ്ങള്‍ അഖണ്ടമായി ലോകമെമ്പാടും ഒരേസമയം അലയടിച്ചുകൊണ്ടിരിക്കുന്നു. ശാന്തിയിലൂടെയും, സഹോദര്യത്തിലൂടെയും ലോകത്തില്‍ സമാദാനം വളര്‍ത്തിയെടുക്കാനാണ് പ്രയാഗിലൂടെ ലക്ഷ്യമാക്കുന്നത്. ഭേദ ചിന്ത, സ്വാര്‍ത്ഥത, മൃത്യു ഭയംഎന്നിവക്കുള്ള സിദ്ധൌഷധമാണ് ശ്രീമദ് ഭാഗവതം. കലിയുഗത്തില്‍ മോക്ഷപ്രാപ്തിക്കുള്ള ഏറ്റവും ഉചിതമായ മാര്‍ഗമായ നാമജപത്തില്‍ എല്ലാവരും പങ്കാളികള ളാകണമെന്ന് ഹൂസ്റ്റനിലെ സപ്താഹത്തിനു നേതൃത്വം കൊടുക്കുന്ന ഭാഗവത സാമ്രാട്ട് പെരുമ്പള്ളി കേശവന്‍ നമ്പൂതിരിയും, ഡാല്ലസിലെ സപ്താഹ ആചാര്യന്‍ ഇരിഞ്ഞാടപള്ളി പദ്മനാഭന്‍ നമ്പൂതിരിയും അഭ്യര്‍ത്ഥിക്കുന്നു.