11:30 am 14/12/2016
പി.പി. ചെറിയാന്‍
വിസ്‌കോണ്‍സില്‍ : വിസ്‌കോണ്‍സില്‍ സംസ്ഥാനത്ത് വീണ്ടും വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് ട്രംപ് വര്‍ദ്ധിച്ച ഭൂരിപക്ഷത്തില്‍ ജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വീണ്ടും വോട്ടെണ്ണിയപ്പോള്‍ ട്രംപിന്
837ഉം ഹിലറിക്ക് 706 വോട്ടും കൂടുതല്‍ലഭിച്ചു. ഹിലറിയേക്കാള്‍ 131 വോട്ട് കൂടുതല്‍. ഇതോടെ ട്രംപിന്റെ ഭൂരിപക്ഷം 22308 വോട്ടായി വര്‍ദ്ധിച്ചു.
ഡിസംബര്‍ 12നാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്. വോട്ടെടുപ്പില്‍ ക്രിതൃമം നടന്നുവെന്നും റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്നും ചൂണ്ടിക്കാട്ടി ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സ്‌റ്റെയിനാണ് വോട്ടെണ്ണല്‍ ആവശ്യപ്പെട്ടത്.
ഇതോടെ മിഷിഗണ്‍ പെന്‍സില്‍വേനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണുമെന്ന ആവശ്യം കോടതി ഇടപെട്ടു തടഞ്ഞു. സംസ്ഥാനത്ത് ആകെ പോള്‍ ചെയ്ത 3 മില്യണ്‍ വോട്ടുകളാണ് വീണ്ടും എണ്ണി തിട്ടപ്പെടുത്തിയത്. ഡിസംബര്‍ 1നാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ട്രംപിന്റെ വിജയത്തിനുവേണ്ടി
റഷ്യ രഹസ്യമായി നീക്കങ്ങള്‍ നടത്തി എന്ന വാദമാണ് ഇതോടെ അസ്ഥാനത്തായിരിക്കുന്നത്.