07:00 am 10/2/2017
ന്യൂഡൽഹി: മദ്യവ്യവസായിയും വായ്പാതട്ടിപ്പു കേസിലെ പ്രതിയുമായ വിജയ് മല്യയെ വിട്ടുനൽകണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അപേക്ഷ വിദേശകാര്യ മന്ത്രാലയം ബ്രിട്ടന് കൈമാറി. സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.
വിജയ് മല്യയെ വിട്ടു കിട്ടുന്നതിനുള്ള അപേക്ഷ ബ്രിട്ടന് കൈമാറിയതായി വിദേശകാര്യ മന്ത്രാല വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ലളിത് മോഡിയെ വിട്ടു കിട്ടുന്നതിനായും ഇത്തരത്തിൽ അപേക്ഷ നൽകുമെന്നും അദ്ദേഹം അറിയിച്ചു.