വി​നോ​ദ​യാ​ത്രാ​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ട് മു​ങ്ങി ആ​ന്ധ്രാ പ്ര​ദേ​ശി​ൽ 13 പേ​ർ മ​രി​ച്ചു.

07:52 pm 28/4/2017


അ​ന​ന്ത​പു​ർ:ഗു​ണ്ടാ​ക​ലി​ലെ യെ​ര തി​മ്മ​രാ​ജു ത​ടാ​ക​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. ര​ണ്ടു പേ​രെ ത​ടാ​ക​ത്തി​ൽ കാ​ണാ​താ​യി. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഒ​രു പെ​ണ്‍​കു​ട്ടി ദു​ര​ന്ത​ത്തി​ൽ​നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

മ​രി​ച്ച​വ​രി​ൽ നാ​ലു സ്ത്രീ​ക​ളും ര​ണ്ടു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. 19 പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യെ​ര തി​മ്മ​രാ​ജു​വി​ലേ​ക്കു വി​നോ​ദ യാ​ത്ര​യ്ക്കെ​ത്തി​യ​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

രാ​ത്രി​യാ​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ച​താ​യും നാ​ളെ തെ​ര​ച്ചി​ൽ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.